April 16, 2026

കര്‍ഷക ദിനാചരണവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

0
site-psd-200
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പണ്‍: കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സീത വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ എസ്സ് എസ്സ് മൂപ്പൈനാട് യുവ കര്‍ഷക അവാര്‍ഡിന് അര്‍ഹനായ വടുവഞ്ചാല്‍ വട്ടച്ചോല സ്വദേശി ജിതിന്‍ രാജു വിന് ക്യാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്തു.

വ്യവസായ വകുപ്പ് റിട്ടയേര്‍ഡ് ഐഇഒ ഷീബ മുല്ലപ്പള്ളി, വടുവഞ്ചാല്‍ കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ദിനേശ്, ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ കോഡിനേറ്റര്‍ ഷമീല്‍ പി കെ, ഐപിഎല്‍ ബയോളജിക്കല്‍ ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ മനോജ് കുമാര്‍, വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി വിഷയാവതരണം നടത്തി. കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് പ്രസിഡണ്ട് മന്‍സൂര്‍ അലി പി കെ, ജനറല്‍ സെക്രട്ടറി സല്‍മാന്‍ എന്‍ റിപ്പണ്‍,ട്രഷറര്‍ സിയാബുദ്ദീന്‍ പനോളി, എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *