കൊള്ളയടിച്ച പണം തിരിച്ചെത്തിയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരും: പ്രശാന്ത് മലവയല്‍
തൊണ്ടര്‍നാട്:തൊഴിലുറപ്പ് പദ്ധതിയില്‍ തൊണ്ടര്‍നാട് സി.പിഎമ്മിന്റെ പഞ്ചായത്ത് ഭരണ സമിതി നടത്തിയ വന്‍ അഴിമതിയ്ക്കെതിരെ പ്രക്ഷോ ഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സാധാരണക്കാരന് കിട്ടേണ്ട തൊഴിലുറപ്പ് പദ്ധതി അനുസരിച്ചുള്ള കോടിക്കണക്കിന് രൂപ കൊള്ളയടിച്ച ഉദ്യോഗസ്ഥരും ഭരണ സമിതിയും പണം പഞ്ചായത്തില്‍ തിരിച്ചെത്തിയ്ക്കുന്നത് വരെ പഞ്ചായത്തിലെ ബി.ജെ.പി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുമെന്ന് അദ്ധേഹം പറഞ്ഞു. ജയരാജന് പുതുശ്ശേരി അദ്ധ്യക്ഷനായി.
പാലക്കാട് മേഖല വൈസ് പ്രസിഡന്റ് പുനത്തില്‍ രാജന്, ജയരാജന്,വഞ്ഞോട് സംസ്ഥാന സമിതി അംഗം ശിവദാസന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.വി ഗണേഷ്, ബിന്ദു മണപ്പാട്ടില്‍,കെ.എം പ്രജീഷ്, എന്‍ എന്‍ മനോജ് കുമാര്‍ ,ശശി മോന് കരിമ്പില്‍ , അച്ചപ്പന്‍ കുഞ്ഞോം ഭാസ്കരന് ഇണ്ടിയേരി മൊയ്തു വാഴയില്‍ എന്നിവര്‍ സംസാരിച്ചു.




Leave a Reply