ശ്രേഷ്ഠ ഇടയന് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ കതോലിക്ക ആബൂന്‍ മോര് ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാര്‍ ഭദ്രാസനം പുറത്തിറക്കിയ ശ്രേഷ്ഠ ഇടയന് എന്ന പ്രത്യേക പതിപ്പ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പ്രകാശനം ചെയ്തു.കാതോലിക്കാ ബാവക്ക് സഭ ഒരുക്കിയ അനുമോദന ചടങ്ങിലാണ് പ്രകാശനം നടത്തിയത്. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് അധ്യക്ഷനായി.മന്ത്രി ഒ.ആര് കേളു, ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് ,നടന് ബേസില്‍ ജോസഫ് ,ടി. സിദ്ധിഖ് എം.എല്‍.എ,പൊന്‍ ജയശീലന്‍ എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷം സാദ്മരക്കാര്, സണ്ടേസ്കൂള്‍ കേന്ദ്ര സെക്രട്ടറി ടി വി സജീഷ്, വൈ .പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഡയറക്ടര്‍ അനില്‍ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി ചടങ്ങില്‍ പങ്കെടുത്തു.




Leave a Reply