April 16, 2026

കുടിശിഖയായ ക്ഷാമബത്ത പൂര്‍ണമായും അനുവദിക്കണം; ഫെറ്റോ

0
site-psd-315
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജീവനക്കുകാര്‍ക്കും അദ്ധ്യാപകര്‍ക്കു കുടിശിഖയായ ക്ഷാമബത്ത പൂര്‍ണമായും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.ധര്‍ണ്ണാ സമരം കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഫെറ്റോ ജില്ല പ്രസിഡണ്ട് വി.കെ.ഭാസ്‌ക്കരന്‍ അധ്യക്ഷനായി. ജെ. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു,വിവിധ സംഘടനാ നേതാക്കളായ സി.പ്രശാന്ത് ബാബു,ആര്‍ സന്തോഷ്,എം.കെ.പ്രസാദ്, വി.കെ.സന്തോഷ്,കെ.അനന്ദന്‍,ശരത്ത് സോമന്‍,സുധി എം ആര്‍ നന്ദി രേഖപ്പെടുത്തി.

ഏഴ് ഗഡുക്കളായി 20% കുടിശിഖയുള്ളപ്പോള്‍ വെറും ഒരു ഗഡുവായ 3% മാത്രം ക്ഷാമബത്ത അനുവദിച്ച് ജീവനക്കാരെയും അദ്ധ്യാപകരെയും വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതു തന്നെ ബഹു. ഹൈക്കോടതിയില്‍ നിയമ പോരട്ടത്തിലൂടെയാണ് ഫെറ്റോ നേടിയെടുത്തത്. കൂടാതെ ബോണസ് അനുവദിക്കുന്നതിലും സര്‍ക്കാര്‍ ജിവനെക്കാരെ വഞ്ചിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ വെറും അഞ്ഞൂറ് രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ബോണസ് ഇനത്തില്‍ വരുത്തിയത്. അര്‍ഹതാ പരിധി വര്‍ദ്ധിപ്പിക്കാത്തതിനാല്‍ ബഹുഭൂരിപക്ഷം ജീനവക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കില്ല.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *