April 16, 2026

ഹരിത കര്‍മ്മ സേനക്ക് 8250 രൂപ ഓണം ബോണസുമായി എടവക ഗ്രാമപഞ്ചായത്ത്

0
site-psd-323
By ന്യൂസ് വയനാട് ബ്യൂറോ

എടവക ഗ്രാമ പഞ്ചായത്തിലെ 43 ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി 8250 രൂപ വീതം 354750 ബോണസ് പ്രഖ്യാപിച്ച് പഞ്ചായത്തിന്റെ ഓണ സമ്മാനം. ജില്ലയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ഹരിത കര്‍മ്മ സേനക്ക് അവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ബോണസ് വിതരണം ചെയ്യുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശിഹാബ് അയാത്ത് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍ ബോണസ് ചെക്ക് ഹരിത കര്‍മ്മ സേനക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് തോട്ടത്തില്‍, മെമ്പര്‍മാരായ ജംസീറ ശിഹാബ്, ലിസ്സി ജോണ്‍, സുജാത, ഷില്‍സണ്‍ മാത്യു, സെക്രട്ടറി അസീസ് എ കെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനീഷ, തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *