മാനന്തവാടി മേഖല മലങ്കര ജാക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അധ്യാപക സംഗമം നടത്തി
മാനന്തവാടി: മലങ്കര ജാക്കബിറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖലാ അധ്യാപക സംഗമം മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനം എംജെഎസ്എസ്എ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ നിർവ്വഹിച്ചു. ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. എൽദൊ മനയത്ത്, ഫാ. സോജൻ ജോസ് വാണാക്കുടി, ഫാ. ജിബിൻ പുന്നശേരി, ഡിസ്ട്രിക് ഇൻസ്പെക്ടർ ടി.വി.സുനിൽ, അസി.ഇൻസ്പെക്ടർ കെ.എം.ഷിനോജ്, സെക്രട്ടറി ധന്യ ബിജു, പ്രാഗ്രാം കോഓർഡിനേറ്റർ എബിൻ പി. ഏലിയാസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഉദ്ഘാടനം ചെയ്യുകയും, വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ ട്രസ്റ്റി വി.സി ജോസ് വാണാക്കുടി, സെക്രട്ടറി കെ.സാലു, പി.വി സ്‌കറിയ, ഷിജു പാട്ടുപാള എന്നിവർ ആശംസകൾ നേർന്നു. സംഗമത്തോടനുബന്ധിച്ച് നടന്ന അദ്ധ്യാപക കലോത്സവത്തിൽ ആതിഥേയരായ മാനന്തവാടി സെൻ്റ്. ജോർജ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനവും, കോറോം സെൻ്റ്. മേരീസ് സൺഡേ സ്കൂൾ രണ്ടാം സ്ഥാനവും, സെൻ്റ് ജോൺസ് ഇരുമനത്തൂർ സൺഡേ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





Leave a Reply