ചെണ്ടുമല്ലി കൃഷി വിളവെടുത്തു
നടവയല്‍ :സി എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് നടവയല്‍ എന്‍. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂണ്‍ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു വളര്‍ത്തിയ ചെണ്ടു മല്ലികള്‍ ഓണം വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിളവെടുത്തത്. പൂത്തുലഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലികള്‍ മികച്ച ഒരു സെല്‍ഫി കോര്‍ണറായും വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ പൂക്കള്‍ കൃഷി ചെയ്ത് വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോളേജ് എന്‍. എസ്. എസ് കോര്‍ഡിനേറ്റര്‍മാരായ ഇക്കണോമിക്‌സ് അദ്ധ്യാപിക അന്ന ബിജു, മലയാളം അദ്ധ്യാപിക ദീപ എന്‍. ആര്‍ എന്നിവര്‍ പറഞ്ഞു.
വിളവെടുപ്പില്‍ വാര്‍ഡ് മെമ്പര്‍ ഷീമ മാനുവല്‍, കോളേജ് പ്രിന്‍സിപ്പല്‍ ഷാഫി പുല്‍പ്പാറ, വൈസ് പ്രിന്‍സിപ്പല്‍ സഹദ് കെ. പി, അക്കാദമിക് കോര്‍ഡിനേറ്റര്‍ സുമയ്യ. യു , കോളേജ് എന്‍. എസ്. എസ്. വോളന്റീര്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു





Leave a Reply