May 6, 2026

എല്‍സ്റ്റണില്‍ രണ്ട് വീടുകളുടെ കൂടി വാര്‍പ്പ് പൂര്‍ത്തിയായി

0
site-psd-1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മലദുരന്ത ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍
ഉയരുന്ന സ്വപ്ന ഭവനങ്ങളില്‍ രണ്ട് വീടുകളുടെ കൂടി വാര്‍പ്പ് ഞായറാഴ്ച കഴിഞ്ഞു. ഒരു വീടിന്റേത് നാളെ പൂര്‍ത്തീകരിക്കും. ഇതും കൂടി ചേര്‍ത്താല്‍ വാര്‍പ്പ് കഴിഞ്ഞ വീടുകളുടെ എണ്ണം ആറാകും.
നേരത്തെ മാതൃക വീടിന്റെ നിര്‍മാണം ജൂലൈ 30 ന് പൂര്‍ത്തിയായിരുന്നു. 224 വീടുകളുടെ പ്ലോട്ട് സെറ്റ് ഔട്ട്, 175 വീടുകളുടെ ഫൂട്ടിങ് സെറ്റ് ഔട്ട്, 172 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 75 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ്, 40 വീടുകളുടെ ഫൂട്ടിങ്, 33 വീടുകളുടെ സ്റ്റം കോളം, 11 വീടുകളുടെ പ്ലിന്ത് വര്‍ക്ക്, 9 വീടുകളുടെ ഷിയര്‍ വാള്‍, 6 വീടുകളുടെ മേല്‍കൂര സ്ലാബ് വര്‍ക്ക് എന്നിവയും പൂര്‍ത്തിയായി.

എല്‍സ്റ്റണില്‍ അഞ്ച് സോണുകളിലായി ആകെ 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 വീടുകള്‍ എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 30ന്ആദ്യ സോണിലെ ഒരു വീടിന്റെ കോളം, റിങ് ബീം, റൂഫ് സ്ലാബ് കോണ്‍ക്രീറ്റ്, പാരപെറ്റ്, പ്ലാസ്റ്ററിങ്, ടൈല്‍ വര്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *