April 16, 2026

പൂക്കളമിടാം സമ്മാനം നേടാം

0
IMG_20250902_210655
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഓണം ഗ്രീന്‍ പ്രോട്ടോക്കോള്‍ ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്ന് മുതൽ ഏഴ് വരെ ശുചിത്വ പൂക്കളം 2025 എന്ന പേരില്‍ ഫോട്ടോ ചലഞ്ച് മത്സരം സംഘടിപ്പിക്കുന്നു. സമത്വം, ഐക്യം, പ്രകൃതിയോടുള്ള സമന്വയം എന്നീ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ക്രിയാത്മക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

 

മാലിന്യമുക്ത നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മാലിന്യ സംസ്‌കരണം, തരംതിരിക്കല്‍, മാലിന്യങ്ങളുടെ അളവ് കുറയ്ക്കല്‍, പാഴ് വസ്തുക്കളുടെ പുനരുപയോഗം, പുനഃചംക്രമണം, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം, ദേശീയ ശുചിത്വ സര്‍വ്വേയിലെ കേരളത്തിന്റെ നേട്ടങ്ങള്‍, സ്വച്ഛ് സര്‍വേക്ഷണ്‍ 2026 സന്ദേശം നല്‍കുന്നത് എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് പൂക്കളത്തിലൂടെ അവതരിപ്പിക്കേണ്ടത്. എന്‍ട്രികള്‍ iecsbmwayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ ഏഴിനകം ലഭിക്കണം. ജില്ലാതല വിജയികൾക്ക് 10,000 രൂപയും സംസ്ഥാനതല വിജയികൾക്ക് 25,000 രൂപയും സമ്മാനം ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *