April 16, 2026

പാരമ്പര്യത്തനിമയില്‍ ബാംബൂ വില്ലേജ് ഓണമാഘോഷിച്ചു

0
site-psd-49
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ബാംബൂ വില്ലേജിന്റെ ആദ്യഓണം നിറങ്ങളുടെയും രുചികളുടെയും ഒരുമയുടെയും ആഘോഷമായി. ഓരോ യൂണിറ്റും ഒരോവിഭവം സംഭാവന ചെയ്തപ്പോള്‍, ഓണസദ്യ ഒരു സമൂഹത്തിന്റെ പ്രതീകമായി മാറി.നിറങ്ങളില്‍ നിറഞ്ഞ പൂക്കളം ആഘോഷത്തിന്റെ മാറ്റുക്കൂട്ടി.മുതിര്‍ന്ന കരകൗശല വിദഗ്ധരായ ഞാണന്‍, ശാരദ എന്നിവരെ അവര്‍ സമൂഹത്തിന് സമ്മാനിച്ച കരകൗശല വൈദഗ്ധ്യത്തിന്റെ പാരമ്പര്യത്തിന് ആദരിച്ചു.
സദ്യയ്ക്കു ശേഷം, ഓണക്കളി അരങ്ങേറി. കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തല്‍, കലം തല്ലിപൊട്ടിക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ മല്‍സരങ്ങളാണ് നടന്നത്. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.
തുടര്‍ന്ന് ഉറവ് ഇക്കോ ലിങ്ക്‌സ് വില്ലേജ് ലൈബ്രറി സംഘടിപ്പിച്ച ദേശീയ അവാര്‍ഡ് നേടിയ ‘നെകല്‍’ ഡോക്യുമെന്റെറി പ്രദര്‍ശനവും സംവിധായകന്‍ എംകെ രാംദാസുമായി സംവാദവും നടന്നു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *