May 6, 2026

ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ നബിദിനാഘോഷം നടത്തി 

0
IMG_20250909_191115
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഹിദായത്തുൽ ഇസ്‌ലാം മദ്രസയുടെ നബിദിനാഘോഷം വർണാഭമായ ചടങ്ങുകളോടെ നടന്നു. നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്ര, സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം, വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

പൊതുസമ്മേളനം എസ്.എം.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് റാഫി നിസാമി പാക്കണ, അഡ്വ. അബ്ദുൽ റഷീദ് പടയൻ, ഉസ്മാൻ മുസല്യാർ, മുജീബ് റഹ്മാൻ അൽ ഹസനി, മൊയ്തു ഹാജി കണിയാങ്കണ്ടി എന്നിവർ പങ്കെടുത്തു.

 

സയ്യിദ് യഅ്ഖൂബ് തങ്ങൾ പ്രാർഥനയ്ക്കും മുഹമ്മദ് മിസ്തഹ് ഖിറാഅത്തിനും നേതൃത്വം നൽകി. ഷബ്നാസ് കണ്ടങ്കൽ സർട്ടിഫിക്കറ്റ് വിതരണവും ഷക്കീർ സമ്മാനദാനവും നിർവഹിച്ചു. ശരീഫ് ഫൈസി സ്വാഗതവും അഷ്ക്കർ ചാത്തമ്പത്ത് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *