ടീച്ചേഴ്സ് ഡേ സെലിബ്രേഷന് സംഘടിപ്പിച്ചു
മാനന്തവാടി : അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ ടീച്ചേഴ്സ് ഡേ സെലിബ്രേഷന് നടന്നു. എഴുപതോളം അധ്യാപകര്‍ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും നീലഗിരി ആര്‍ട്സ് & സയന്‍സ് കോളേജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറും ഇന്റര്‍നാഷണല്‍ ട്രയിനറുമായ ഡോ. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപികയുമായ നീതുവിന്സെന്റ് അദ്ധ്യക്ഷനായി.
അധ്യാപകദിന ആശംസകള്‍ നിറഞ്ഞ കാര്‍ഡുകള്‍ അധ്യാപകര്‍ക്ക് നല്കിയ ചടങ്ങ് മറ്റൊരു സുഹൃദസംഗമ വേദി കൂടിയായി മാറി. നിലവിലെ അധ്യാപകരും സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും വായനശാല പ്രവര്‍ത്തകരും ഒരുമിച്ച് ചേര്‍ന്ന ഒരു മനോഹര സായാഹ്നത്തിന് പഴശ്ശി ഗ്രന്ഥാലയം സാക്ഷ്യം വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യര്‍,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പ്രസാദ് വി.കെ. തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ ഷബിത ടീച്ചര്‍ ജില്ല ലൈബറി കൗണ്‍സില്‍ എക്സികുട്ടീവ് അംഗം ഷാജന് ജോസ്, ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് നിസാര്‍ സി.കെ ജോ.സെക്രട്ടറി എ അയൂബ് ലൈബറി ഭരണസമിതി അംഗങ്ങളായ ഇ വി.അരുണ്‍, രാജേഷ് കാമ്പട്ടി,ലയലതീഷ് ആതിര തലപ്പുഴ, അഭിറാം എ കൃഷ്ണ ഷിനോജ് വി.പി, ജിതിന് എം.സി തുടങ്ങിയവര്‍ പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്കി.





Leave a Reply