കുഞ്ഞോണം നല്ലോണം ന്യൂസ് വയനാട് ഫോട്ടോഗ്രഫി മത്സരവിജയ് പ്രഖ്യാപനം 17ന്
കല്‍പ്പറ്റ:ഓണത്തോടനുബന്ധിച്ച് കുഞ്ഞോണം നല്ലോണം എന്ന പേരില്‍ ന്യൂസ് വയനാട് സംഘടിപ്പിച്ച മൊബൈല്‍ ഫോട്ടോഗ്രഫി മത്സര വിജയ്കെളെ സെപ്തംബര്‍ 17 ന് പ്രഖ്യാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങലില്‍ നിന്നും 100 ല്‍പരം കുരുന്നുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
പ്രീയപ്പെട്ട കുഞ്ഞുങ്ങളുടെ ഓണ ഫോട്ടോകളാണ് മത്സരത്തില്‍ പരിഗണിച്ചത്. 2വയസു മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്കായിരുന്നു മത്സരം.കുട്ടികളിലെ സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുക, ഓണാഘോഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുക എന്നിവയായിരുന്നു ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രമുഖ ഫോട്ടോഗ്രാഫര്മാരുല്പ്പെടുന്ന ജഡ്ജിംങ് പാനലാണ് വിധി നിര്‍ണയിക്കുക.
മത്സരത്തില്‍ വിജയിക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും കൈനിറയെ സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുന്ന 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.2 വയസ്സു മുതല്‍ 6 വയസ്സുവരെയുള്ള കുട്ടിക്കള്ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത് മാണിക്യം ഡിസൈനര്‍ ജ്വലറിയാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കും, 10 പേര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും സ്പോണ്സര് ചെയ്തിരിക്കുന്നത്.ആന്‍സ് മൊബൈല്‍സ്, ടാലെന്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ എക്സലല്‍സ്,യേശുദാസ് മാസ്റ്റേസ് മെമ്മോറിയല്‍ ട്രസ്റ്റ്,പവര്‍ ലൈന്‍ ഇലട്രിക്കല്‍ എന്നിവരും സ്പോണ്‍സര്‍മാരാണ്.





Leave a Reply