May 7, 2026

ആലോചന യോഗം സംഘടിപ്പിച്ചു

0
site-psd-140
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി :ചുരം ബൈപ്പാസ് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി സെപ്റ്റംബര്‍ 16, 17 ദിവസങ്ങളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന ബത്തേരി മുതല്‍ കോഴിക്കോട് വരെയുള്ള യാത്രയുടെ ഭാഗമായി വൈത്തിരി ഭാഗത്തുള്ളവരുടെ കൂടിയാലോചന യോഗം വൈത്തിരി വ്യാപാരഭവനില്‍ ചേര്‍ന്നു.വ്യാപാരി വ്യവസായി വൈത്തിരി യൂണിറ്റ് പ്രസിഡന്റ് സി.വി വര്‍ഗീസ് അദ്ധ്യക്ഷനായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പരിപാടികള്‍ക്ക് ശേഷം വൈത്തിരിയില്‍ ഒരു സ്ഥിരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

സെപ്റ്റംബര്‍ 16 ന് തുടങ്ങുന്ന വാഹന പ്രചരണ യാത്രയുടെ വൈത്തിരിയിലവസാനിക്കുന്ന ആദ്യ ദിന സമാപന സമ്മേളനത്തില്‍ വലിയ ജനപങ്കാളിത്വം ഉറപ്പുവരുത്തുന്നതിനും വിജയമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ചെയര്‍മാന്‍ ആയും സി.വി വര്‍ഗീസ് കണ്‍വീനര്‍ ആയും സ്വാഗത സംഘം രൂപീകരിച്ചു.

വൈത്തിരിയുടെ സര്‍വ്വ മേഖലയിലുള്ള ആളുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുഴുവന്‍ പങ്കാളിത്വം ഉറപ്പുവരുത്താനും പതിനാറിന് വൈകിട്ട് 4 മണിയ്ക്ക് വൈത്തിരി പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച് സമാപന സമ്മേളന നഗരിയില്‍ അവസാനിക്കുന്ന വിധത്തില്‍ പ്രകടനം നടത്താനും തീരുമാനിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജോതിദാസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ ഹൈദ്രു, എ ഒ വര്‍ഗീസ്, സലീം മേമന, എന്‍.വി ബാബു, മൊയ്തു മുട്ടായി, നിസാര്‍ ദില്‍വെ, കെ. പി സെയ്തലവി ,സോമസുന്ദരന്‍, വിനോദ് കുമാര്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് ജനപ്രധിനിധികള്‍, വിവിധ സംഘടനപ്രതിനിധികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *