May 5, 2026

തലപ്പുഴയിലെ വ്യാപാരികള്‍ക്ക് വ്യാപാര ലൈസന്‍സ് അടിയന്തിരമായി പുതുക്കി നല്‍കുക

0
site-psd-199
By ന്യൂസ് വയനാട് ബ്യൂറോ

 

തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്ത പഞ്ചായത്ത് നടപടിയില്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലപ്പുഴ യൂണിറ്റ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സങ്കേതിക കാരണങ്ങള്‍ പറഞ്ഞ്, വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ബില്‍ഡിംഗ് ടാക്‌സ്, തൊഴില്‍ നികുതി എന്നിവ കൃത്യമായി വാങ്ങുന്നുമുണ്ട്, എന്നിട്ടും ലൈസന്‍സ് കൊടുക്കാത്ത നടപടി ധിക്കാരപരമാണ് എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. തവിഞ്ഞാല്‍ പഞ്ചായത്തിന്റെ വ്യാപാര ദ്രോഹ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന് യോഗം അറിയിച്ചു.

യോഗത്തില്‍ ഏരിയാ സെക്രട്ടറി എം. ആര്‍ സുരേഷ്, ഷാജു ആന്റണി, മുഹമ്മദ് ഷമീം, എം.കെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുക്കുന്നതിനും, എടുത്ത വായ്പകള്‍ പുതുക്കുന്നതിനും ചെറുതും വലുതുമായി വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പഞ്ചായത്തിന്റെ ഈ നടപടിയില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
എത്രയും വേഗത്തില്‍ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് സാധാരണക്കാരായ വ്യാപാരികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കി വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *