May 27, 2026

വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്ക് നേരെ അതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം:ജംഷീദ നൗഷാദ്

0
site-psd-201
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : സുഗന്ധഗിരി ഫോറസ്റ്റ് ഓഫിസില്‍ വനിതാ ഉദ്യഗസ്ഥക്കെതിരെ പീഡനശ്രമം നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ല പ്രസിഡന്റ് ജംഷീദ നൗഷാദ്.വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഉദ്യോഗ തലങ്ങളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.മണ്ഡലം വൈസ് പ്രസിഡന്റ് ലൈല കാസിം, സെക്രട്ടറി സുമയ്യ സലീം, ജോയിന്റ് സെക്രട്ടറി ഖദീജ ടി, ട്രഷറര്‍ റാബിയ, കമ്മിറ്റിയംഗങ്ങളായ കുല്‍സു,അഫ്സാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ സ്വയം പ്രതിരോധം തീര്‍ക്കണമെന്നും അവരോടൊപ്പം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നിലകൊള്ളുമെന്നും ജംഷിദ കൂട്ടിച്ചേര്‍ത്തു.മണ്ഡലം പ്രസിഡന്റ് സഫീന അധ്യക്ഷയായ പരിപാടിയില്‍ മുഴുപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റജീന ടീച്ചര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ല വൈസ് പ്രസിഡന്റ് മൈമൂന നാസര്‍, ജില്ല ജനറല്‍ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറര്‍ സല്‍മ അഷ്റഫ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *