പെട്രോൾ,ഡീസൽ,ഗ്യാസ് വില വർധിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു
തലപ്പുഴ : രാജ്യത്ത് തുടരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിപിഐ തലപ്പുഴ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. പ്രകടനത്തിന് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി വി.കെ, സെക്രട്ടറി കബീർ വി, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മജീദ് കെ, തലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഷൗക്കത്തലി, പുതിയിടം ബ്രാഞ്ച് സെക്രട്ടറി അൻസാർ പി പി തുടങ്ങിയവർ നേതൃത്വം നൽകി.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ധനവില അനിയന്ത്രിതമായി ഉയരാന്‍ കാരണമാകുന്നതെന്നും ഇത് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും അടിയന്തരമായി വില വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.





Leave a Reply