പെരുവക – പാത്തിവയൽ റോഡ് ഗതാഗതയോഗ്യമാക്കണം: ബി.ജെ.പി. പെരുവക ബൂത്ത് കമ്മിറ്റി
മാനന്തവാടി: പെരുവക – പാത്തിവയൽ റോഡിൻ്റെ ശോചനീയാവസ്ഥയിൽ അധികാരികൾ ഉടൻ പരിഹാരം കാണണമെന്ന് ബിജെപി പെരുവക ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ റോഡ് തകർന്നു കിടന്നിട്ട് വർഷങ്ങളായിട്ടും മുൻസിപ്പാലിറ്റിയോ മറ്റ് അധികാരികളോ ഇതുവരെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. നിരവധി ആളുകൾ ആശ്രയിക്കുന്ന റോഡിൽ ഓട്ടോറിക്ഷ അടക്കം ഓടാൻ പറ്റാത്ത അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി മുന്നോട്ടു പോകുമെന്നും യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണിയാരം, പറഞ്ഞു. ബൂത്ത് പ്രസിഡണ്ട് ശശി പെരുവക , സി കെ രാജീവൻ ,ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply