ഓക്സല്ലോ ക്യാമ്പയിന്‍ പ്രചരണ പരിപാടി നടത്തി
മാനന്തവാടി: കുടുംബശ്രീ മാനന്തവാടി സിഡിഎസ് 2 ന്റെ നേതൃത്വത്തില്‍ ഓക്സല്ലോ ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ ഓക്സിലറി നവകേരളത്തിന്റെ യുവശക്തി എന്ന പ്രമേയത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഓക്സോ സംഗമവും ഫ്ളാഷ് മോബും സംഘടിപ്പിച്ചു.അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന വി.കെ പരിപാടി ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്സണ്‍ ഡോളി രജ്ജിത്ത് അദ്ധ്യക്ഷനായി.സൗഹൃദം ഓക്സിലറി ഗ്രൂപ്പിന്റെ കൈകൊട്ടികളി പരിപാടിയില്‍ അവതരിപ്പിച്ചു.
നഗരസഭ കൗണ്‍സിലര്‍ സുനില്‍ കുമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മൃദുല, റിസോഴ്സ് പേഴ്സണ്‍ സഫ്വാനശുഹാദ് എന്നിവര്‍ സംസാരിച്ചു. അക്കൗണ്ടന്റ് സുനീറ, ഷെറീന, ശെമീന, രേഖ, ഷാന്റി , എക്സിക്യുട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.





Leave a Reply