May 6, 2026

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ജില്ല നേടിയത് വലിയ വികസന മുന്നേറ്റം: മന്ത്രി ഒ ആര്‍ കേളു

0
site-psd-455
By ന്യൂസ് വയനാട് ബ്യൂറോ

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ജില്ല നേടിയത് വലിയ വികസന മുന്നേറ്റമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പേരിയ സിഎച്ച്‌സിയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വനിത വാര്‍ഡ് ഒരുക്കിയതെന്നും മന്ത്രി പറഞ്ഞു. വയനാട് മെഡിക്കല്‍ കോളജ് എംബിബിഎസ് ക്ലാസുകള്‍ അടുത്ത മാസം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഘടക സ്ഥാപനങ്ങളായ പിഎച്ച്‌സികളും സിഎച്ച്‌സികളും ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ പേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 29 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തികരിച്ചത്. സെന്‍ട്രല്‍ വേര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ വിനിയോഗിച്ച്വനിത വാര്‍ഡും പണി പൂര്‍ത്തീകരിച്ചു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി വിജോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഡിഎംഒ ഡോ. ടി മോഹന്‍ദാസ്, എച്ച്എംസി അംഗങ്ങള്‍, പെരിയ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ആര്‍ ശ്രീജ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *