May 6, 2026

മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

0
site-psd-521
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷനും തുടര്‍ വിദ്യാഭ്യാസ പരിപാടിയും കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിജയന്‍ പി എസ് അധ്യക്ഷനായി. കണ്‍വെന്‍ഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജി പുഴക്കൂല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനജനറല്‍ സെക്രട്ടറി പ്രതാപ് വാസു. സി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ പൊതുജന ആരോഗ്യരംഗത്തു മികച്ച സേവനം നടത്തുന്ന ചെറുകിട മെഡിക്കല്‍ ലബോറട്ടോറികളെ സംരക്ഷിക്കാനും തൊഴില്‍ സംരക്ഷിക്കാനും സര്‍ക്കാരിന്റെ സജീവ സഹകരണമുണ്ടാകണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

പ്രമുഖ ട്രെയിനെര്‍ മനു ആന്റണി ക്ലാസ്സ് നയിച്ചു. സംസ്ഥാന ഭാരവാഹികളായ ഷൈജു ആന്റണി,ലിയോ ടോം ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറിഅനീഷ് ആന്റണി സ്വാഗതവും ട്രെഷറര്‍ ഷീന മാത്യു നന്ദിയും അറിയിച്ചു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *