സി പി ഐ എം ഏരിയ കമ്മിറ്റി അംഗത്തിന് എതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുതാ വിരുദ്ധമെന്ന് സി പി ഐ എം
സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റിഅംഗമായ പി.ജംഷിദിന്
എതിരായ ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുത
വിരുദ്ധവുമാണെന്ന് സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റി
പ്രസ്താവനയില്‍ പറഞ്ഞു.പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി ഇടപെടുന്ന ചെറുപ്പക്കാരനായ സഖാവിനെ സമൂഹമാധ്യമത്തില്‍ മോശമായി ചിത്രീകരിക്കുന്നതിന് കെട്ടിച്ചമച്ച പരാതിയാണ് കഴിഞ്ഞദിവസം ദൃശ്യ, പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചത്. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും പിണങ്ങോടുള്ള വീട്ടിലെത്തി പതിനേഴാം തീയതി ജംഷീദ് മോശമായി പെരുമാറി എന്നാണ് ആരോപണം ഈ ആരോപണം ഭര്‍ത്താവും വീട്ടുകാരും പത്രസമ്മേളനം നടത്തി നിഷേധിച്ചിട്ടുണ്ട്.ഈ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മോശമായി പെരുമാറി എന്ന് ആരോപിക്കുന്ന സമയം വെങ്ങപ്പള്ളിയില്‍ ഒരു വാഹന അപകടവുമായി ബന്ധപ്പെട്ട സ്ഥലത്തായിരുന്നു ജംഷീദ് . പതിനേഴാം തീയതിക്ക് ശേഷവും പരാതിക്കാരി ജംഷീദിന്റെ വീട്ടിലെത്തുകയും കുടുംബവുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് പൊതുപ്രവര്ത്തകന് എന്ന നിലയ്ക്ക് പരാതിക്കാരിയുടെ ഭര്‍തൃ വീട്ടിലുണ്ടായ കുടുംബ വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ചതില്‍ ഉണ്ടായ പ്രകോപനം രാഷ്ട്രീയലക്ഷ്യം വെച്ച് ഉപയോഗിക്കുകയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനവും സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തകളും തികച്ചും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ഈ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.




Leave a Reply