വെള്ളമുണ്ട ഡിവിഷനില്‍ ഗ്രാമസല്യൂട്ട് സംഘടിപ്പിച്ചു
തരുവണ: ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെസ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം പൂര്‍ത്തിയാക്കിയവരെയും എസ്.പി.സി ചാര്‍ജുള്ള പോലീസ് ഉദ്യോഗസ്ഥരേയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ ആദരിക്കുന്ന ഗ്രാമസല്യൂട്ട് പരിപാടിയുടെ ഡിവിഷന്‍തല ഉദ്ഘാടനം തരുവണ ജി.എച്ച്.എസ്.എസില്‍ നടന്നു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അഷ്റഫ് എം.കെ,എച്ച്.എം മുസ്തഫ എം,പ്രീതി കെ., മുഹമ്മദദലി കെ. എ, ജംഷീന ടി. കെ, റഷീദ് സി, സന്ധ്യ വി, നൗഫല്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇത്തവണ എസ്.പി.സി പരിശീലനം പൂര്‍ത്തിയാക്കുന്ന ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകോപഹാരവും ചാര്‍ജുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും ഗ്രാമാദരപത്രവും വസ്ത്രവും നല്‍കിയാണ് ആദരിച്ചത്.നിയമത്തോടുള്ള ബഹുമാനം, അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത എന്നിവ വളര്‍ത്തിയെടുക്കാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി മഹത്തായ സാമൂഹിക ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജുനൈദ് കൈപ്പാണി പറഞ്ഞു.





Leave a Reply