May 6, 2026

വയനാട് ജില്ല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടവുമായി ശിവനന്ദ് ശ്രീജേഷ്

0
site-psd-612
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വെച്ച് നടന്ന വയനാട് ജില്ല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍ 70 കിലോഗ്രാം വിഭാഗത്തില്‍ ഇടത് വലത് കൈ മത്സര വിഭാഗങ്ങളിലായി ഇരട്ട സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജില്ലയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി ശിവനന്ദ് ശ്രീജേഷ്. നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. സ്‌ക്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം അദ്ധ്യാപകനും പഞ്ചഗുസ്തിയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവുമായ നവീന്‍ പോള്‍, സ്‌ക്കൂള്‍ കായികാദ്ധ്യാപിക നീതുമോള്‍ എന്നിവരാണ് പരിശീലകര്‍.കോട്ടത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകനായ ശ്രീജേഷ് മാസ്റ്ററുടെയും നീര്‍വാരം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപികയായ
് ശ്രീജയുടെയും മകനാണ്. ആരാധ്യ ഏക സഹോദരിയാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *