May 26, 2026

ചീരാല്‍ കല്ലുമുക്ക് കൊഴുവണ റോഡിന്റെ ശോചനീയാവസ്ഥ, പ്രക്ഷോഭവുമായി ജനങ്ങള്‍ രംഗത്ത്; ജനകീയ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ ചീരാലില്‍

0
site-psd-614
By ന്യൂസ് വയനാട് ബ്യൂറോ

 

ചീരാല്‍-കല്ലുമുക്ക്, കല്ലുമുക്ക് -കൊഴുവണ -താഴത്തൂര്‍ എന്നീ റോഡിന്റെ ശോചനയാവസ്ഥയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ രംഗത്ത്.പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ വര്‍ഷങ്ങളായി ദുരിതം പേറുകയാണ് പ്രദേശവാസികള്‍. ബത്തേരി അമ്പലവയല്‍ തുടങ്ങിയ ടൗണുകളിലേക്ക് എത്താന്‍ ഉള്ളതും പഞ്ചായത്ത് ഓഫീസ്, കാര്‍ഷിക ഗവേഷണ കേന്ദ്രം തുടങ്ങിയ ഭരണസിരാകേന്ദ്രങ്ങളിലേക്ക് എത്താന്‍ ഉള്ളതുമായ പ്രദേശത്തെ പ്രധാന പാതയും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാതയും ഇതാണ്.ജനാധിപത്യ രീതിയിലുള്ള സമര രീതികളുമായി മുന്നോട്ടുപോകുമെന്നും,അധികൃതര്‍ ഇനിയും കണ്ണു തുറന്നില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും, ആയിരക്കണക്കിന് യാത്രക്കാരുമാണ് ദിനംപ്രതി ഇതുവഴി യാത്ര ചെയ്യുന്നത്.റോഡിന്റെ അവകാശി ആര് എന്ന കാര്യത്തിലും നിലവില്‍ അധികൃതര്‍ക്ക് വ്യക്തത ഇല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഒരു ഭാഗം പഞ്ചായത്ത് ജണഉ യ്ക്ക് നല്‍കിയെന്നും, മറ്റൊരു ഭാഗം ജില്ലാ പഞ്ചായത്ത് പിഡബ്ല്യുഡിക്ക് നല്‍കിയെന്നും ആണ് വാദം. എന്നാല്‍ ഇതിലൊന്നും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.ഭരണപക്ഷവും പ്രതിപക്ഷവും കയ്യൊഴിഞ്ഞ സാഹചര്യത്തില്‍ പ്രദേശത്തെ ഒരു വിഭാഗം യുവാക്കളാണ് ഇപ്പോള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. NO ROAD, NO VOTE, NO COMPROMISE എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചാണ് ഇവര്‍ സമര പ്രഖ്യാപനത്തിലേക്ക് എത്തിയത്. കൂട്ടായ്മയുടെ ആദ്യ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ചീരാലില്‍ നടക്കും.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *