സാമ്പത്തിക തട്ടിപ്പ്: ബാങ്ക് പ്രതിനിധികള്‍ക്ക് പോലീസിന്റെ ബോധവല്‍ക്കരണ ക്ലാസ്
കല്‍പ്പറ്റ: വര്‍ധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജില്ലയിലെ വിവിധ ബാങ്കുകളിലെ പ്രതിനിധികള്‍ക്ക് വയനാട് ജില്ലാ പോലീസ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും മാനേജര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ്സില്‍ വിശദീകരിച്ചു. ജില്ലയിലെ 25 ബാങ്കുകളുടെ നോഡല്‍ ഓഫീസര്‍മാരും ലീഡ് ബാങ്കിന്റെ പ്രതിനിധികളും പങ്കെടുത്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
ഡിവൈ.എസ്.പിമാരായ പി.എല്‍. ഷൈജു, അബ്ദുല്‍ ഷെരീഫ് , ലീഡ് ബാങ്ക് ഓഫിസര്‍ പി.എം. രാമകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു. സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫ്, സൈബര്‍ എസ്.ഐ എ.വി. ജലീല്‍ എന്നിവര്‍ ക്ലാസെടുത്തു.





Leave a Reply