കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റ് തുടങ്ങി

കല്‍പ്പറ്റ: വര്‍ണാഭമായ ഘോഷയാത്രയോടെ കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിന് ് തുടക്കമായി. ഘോഷയാത്രയില്‍ ജനപങ്കാളിത്തം ശ്രദ്ധേയമായി. ഫെസ്റ്റിവല്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി നിര്‍വഹിച്ചു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷനായി. സ്റ്റാര്‍ സിംഗര്‍ ഫെയിം അനുശ്രീയെ ജില്ലാ കളക്ടര്‍ ആദരിച്ചു. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, വൈത്തിരി തഹസില്‍ദാര്‍ സി.ബി. പ്രകാശ്, മുട്ടില്‍ പഞ്ചായത്ത് അംഗങ്ങളായ പി.ജി. സജീവ്, മേരി സ്‌കറിയ, ടിഎംസി അംഗങ്ങളായ പി. ഗഗാറിന്‍, കെ.ജെ. ദേവസ്യ, മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊതുപ്രവര്‍ത്തകരായ ഷിജീദ് മുഹമ്മദ്, ബാബു, വി.പി. വര്‍ക്കി, കെ.ബി. രാജു കൃഷ്ണ, മണിശേരി ജോസഫ്, അരിമുണ്ട സുരേഷ്, ബിജു പാച്ചിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാരാപ്പുഴ ജലസേചന പദ്ധതി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം.എന്‍. സജിത്ത് സ്വാഗതം പറഞ്ഞു.വയനാടിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിനു മമ്പില്‍ എത്തിക്കുകയാണ് ഒക്ടോബര്‍ ഏഴുവരെ നീളുന്ന ഫെസ്റ്റിന്റെ ലക്ഷ്യം. ദിവസവും വൈകുന്നേരം ആറു മുതല്‍ കാരാപ്പുഴ ഉദ്യാനത്തില്‍ കലാപരിപാടികള്‍ അരങ്ങേറും.
Leave a Reply