മദ്രാസിലേക്ക് പോയ മകനു വേണ്ടി 17 വര്‍ഷമായി കാത്തിരിക്കുന്ന വയനാട്ടുകാരിയായ ഒരമ്മ
ബത്തേരി: മദ്രാസിലേക്ക് ലോറിയില്‍ കിളിയായി പോയ മകനെ കാത്തിരുന്ന് ഒരമ്മയുടെ 17 വര്‍ഷങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബത്തേരിയിലെ ഒരു നാളുകണ്ടിക്കാരന്റെ ലോറിയില്‍ ഇരുപതാം വയസ്സിലാണ് ചീങ്ങോട് നടവയല്‍ തോറ്റുമക്കല്‍ വീട്ടില്‍ ഇന്ദിരയുടെ മകന്‍ മൊബീഷ് മദ്രാസിലേക്ക് പോയത്.2008 ഒക്ടോബര്‍ 14-നാണ് മൊബീഷ് ബത്തേരിയിലെ നാളുകണ്ടിക്കാരന്റെ ലോറിയില്‍ യാത്ര പുറപ്പെട്ടത്. പരേതനായ മോഹനനാണ് മൊബീഷിന്റെ അച്ഛന്‍.സാമൂഹ്യ മാധ്യമങ്ങള്‍ സജീവമല്ലാത്ത ആ കാലത്ത് മകനെ കാണാതായതോടെ ഇന്ദിരാ ബത്തേരി പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.തന്റെ മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9745176753 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് ഇന്ദിര.മൊബീഷിന്റെ സഹോദരന്‍ മഹേഷ് എര്‍ണാകുളത്ത് വര്‍ക്ക് ചെയ്യുകയാണ്.
വിശദമായ അന്വേഷണം നടന്നിരുന്നെങ്കിലും ഒരു പുരോഗതിയും ഉണ്ടാകാത്തതിനാല്‍ കേസ് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. അന്വേഷണം നിലച്ചു. പ്രതീക്ഷ മാത്രം .അന്ന് മുതല്‍ ഇന്നുവരെ മൊബീഷിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.തന്റെ മകന്‍ ഒരുനാള്‍ തിരികെ വരുമെന്നതാണ്. മൊബീഷിനെ കണ്ടുകിട്ടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി പൊതുസമൂഹത്തെയും അധികാരികളെയും കാത്തിരിപ്പിലാണ് ഈ അമ്മ.മകനെ കാത്തിരിക്കുന്നു എന്നുപറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഈ അമ്മക്ക് ചില മോശം അനുഭവങ്ങളും ഉണ്ടായിട്ടുള്ളതായി ഇവര്‍പറയുന്നു





Leave a Reply