പി.എം ശ്രീ: വിദ്യാഭ്യാസ മേഖല സംഘപരിവാറിന് തീറെഴുതുന്ന സി.പി.എം
കല്‍പ്പറ്റ:പി.എം ശ്രീയില്‍ ഒപ്പ് വച്ചത് വഴി നാരായണ ഗുരുവിന്റെയും മഹാത്മ അയ്യങ്കാളിയുടെയും കേരളത്തെ പിണറായി സര്‍ക്കാര്‍ സംഘപരിവാറിന് തീറെഴുതിയെന്ന് സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞതുപോലെ കേവലം മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല.എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളും രംഗത്ത് വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം. ജോര്‍ജ്ജ് അദ്ധ്യക്ഷനായി. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്, സി.ജെ. ജോണ്സണ് തുടങ്ങിയവര്‍ സംസാരിച്ചു.
മറിച്ച് പേരിന് കമ്മ്യൂണിസ്റ്റ് എന്ന് ചേര്‍ത്തിട്ടുള്ള പാര്‍ട്ടികള്‍ എത്തപ്പെട്ട പതനത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഡിപിഇപി പോലുള്ള വിദ്യാഭ്യാസ നയത്തിന്റെ തുടര്‍ച്ചതന്നെയാണ് പി.എം ശ്രീ പദ്ധതിയും എന്ന് നാം തിരിച്ചറിയേണ്ടതാണ്. ശക്തിപ്പെടുത്തുന്നതിനു പകരം പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത് വിദ്യാഭ്യാസം സ്വകാര്യ മേഖലയിലേക്ക് പരിപൂര്‍ണ്ണമായിട്ടും മാറ്റി തീര്‍ക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്റെയും കാവിവല്ക്കണത്തിന്റെയും പദ്ധതിയാണ് പി.എം ശ്രീ. ഇത് കേരളത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടി യൂണിയന് സര്‍ക്കാരുമായി പിണറായി സര്‍ക്കാര്‍ ഒപ്പ് വെച്ച ധാരണപത്രം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ പുരോഗമന ഇടതുപക്ഷ ജനവിഭാഗങ്ങളെ കാവിഫാസിസത്തന് ഒറ്റുകൊടുക്കുന്ന പ്രവൃത്തിയാണ്.





Leave a Reply