April 25, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം; ഫോം വിതരണോദ്ഘാടനം നാളെ

സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള ഫോമുകളുടെയും അനുബന്ധ വസ്തുക്കളുടെയും വിതരണോദ്ഘാടനം നാളെ (നവംബർ-3) മാനന്തവാടിയിൽ നടക്കും. താലൂക്ക് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്കാണ് പരിപാടി. സംവിധായകൻ നിതിൻ ലൂക്കോസ് മുഖ്യാതിഥിയാകും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ് കെമിസ്ട്രി, ബയോളജി, ഐ.സി.ടി, സാമൂഹ്യശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം. അതത് വിഷയത്തിൽ ബിരുദം, ബി.എഡ് എന്നിവയാണ് അടിസ്ഥാന യോഗ്യത. വിരമിച്ച അധ്യാപകർ സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രതിഫലം ഇല്ലാതെ സന്നദ്ധ അധ്യാപകരായി ക്ലാസെടുക്കാൻ അവസരം നൽകും. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ് എന്നിവ സഹിതം ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടക്കുന്ന കുടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾക്ക് നവംബർ മൂന്നിനും ഫിസിക്സ്, കെമിസ്ട്രി, ബയോളജി,ഐ.സി.ടി വിഷയങ്ങൾക്ക് നവംബർ നാലിനും സാമൂഹ്യശാസ്ത്രം, കണക്ക് വിഷയങ്ങൾക്ക് നവംബർ അഞ്ചിനും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കൂടിക്കാഴ്ച്ച നടക്കും. ഫോൺ: 04936 202091

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *