May 3, 2026

ജില്ലാ പോലീസ് കായികമേള: ബാഡ്മിന്റന്‍ സിംഗിള്‍സില്‍ മാനന്തവാടി സബ് ഡിവിഷനും ഡബിള്‍സില്‍ സ്‌പെഷ്യല്‍ യൂണിറ്റും ചാമ്പ്യന്മാര്‍

0
site-psd-49
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സിംഗിള്‍സ് മത്സരത്തില്‍ മാനന്തവാടി സബ്ഡിവിഷനിലെ വി. കെ റാഷിദ് ഒന്നാം സ്ഥാനവും, കെ എം ജില്‍സ് രണ്ടാം സ്ഥാനവും നേടി. ഡബിള്‍സ് മത്സരത്തില്‍ സ്‌പെഷ്യല്‍ യൂണിറ്റിലെ സജീവന്‍, എം.എന്‍ നേതില്‍ സഖ്യം ചാമ്പ്യന്മാരായി. സ്‌പെഷ്യല്‍ യൂണിറ്റിലെ ടി.എം പ്രശാന്ത്, പി ജി സതീഷ് കുമാര്‍ സഖ്യം രണ്ടാം സ്ഥാനവും നേടി. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള ഡബിള്‍സ് മത്സരത്തില്‍ സ്‌പെഷ്യല്‍ യൂണിറ്റിലെ ടി.എം പ്രശാന്ത്, സജീവന്‍ സഖ്യം ഒന്നാം സ്ഥാനവും, സ്‌പെഷ്യല്‍ യൂണിറ്റിലെ ഗിരീഷ്, പി ജി സതീഷ് കുമാര്‍ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വനിതകളുടെ സിംഗിസില്‍ കല്‍പ്പറ്റ സബ് ഡിവിഷനിലെ ശ്രീതു ഒന്നാംസ്ഥാനവും സൈദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഡബിസില്‍ ശ്രീതു, സൈദ സഖ്യം ഒന്നാം സ്ഥാനവും സ്‌പെഷ്യല്‍ യൂണിറ്റിലെ ജാന്‍സി, വിജയകുമാരി സഖ്യം രണ്ടാം സ്ഥാനവും നേടി. ബത്തേരി വയനാട് ക്ലബ്ബില്‍ വച്ചു നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ബത്തേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായര്‍ നിര്‍വഹിച്ചു. നാര്‍കോട്ടിക് സെല്‍ എസ്.ഐ ഹരീഷ്, സ്‌പോര്‍ട്‌സ് കമ്മറ്റി ഭാരവാഹികളായ ഇര്‍ഷാദ് മുബാറക്, പി.ജി. സതീഷ്‌കുമാര്‍, ബിപിന്‍ സണ്ണി എന്നിവര്‍ സന്നിഹിതരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *