May 3, 2026

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

0
site-psd-51
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് ലഭ്യമാക്കിയ ലാപ്ടോപ്പുകളും എല്‍.സി.ഡി. പ്രോജക്ടറും അദ്ദേഹം ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. സഹദേവന്‍ മുഖ്യാതിഥിയായിരുന്നു.പി.ടി.എ. പ്രസിഡന്റ് ശ്രീജന്‍ ടി.കെ. അധ്യക്ഷനായി.യോഗത്തില്‍ പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍, എസ്.എം.സി. ചെയര്‍മാന്‍ സുഭാഷ് ബാബു, എം.പി.ടി.എ. പ്രസിഡന്റ് സ്മിത ഗണേഷ്, സുനില്‍ കുമാര്‍ വി.കെ, ബിനോജ് സി ,സുനിത ഇല്ലത്ത്, മാസ്റ്റര്‍ സയാന്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *