May 3, 2026

സഹകരണ പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തി

0
site-psd-156
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പറ്റ: സഹകരണ പെന്‍ഷന്‍കാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ സഹകരണ ജോയിന്റ് രജിസ്ട്രാരുടെ ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ കെ കേളപ്പന്‍ അധ്യക്ഷനായി.സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഡി എ പുനഃസ്ഥാപിക്കു, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്ന സമരം.

കെ സന്തോഷ്‌കുമാര്‍, പി കെ ബാബുരാജ്, പി സി പൗലോസ് , എ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സി കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും പി ജി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. ടി കെ വിശ്വനാഥന്‍, കെ സച്ചിദാനന്ദന്‍ , കെ ജി മോഹന്‍ദാസ് ,എം എന്‍ വാസു എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *