വയോജനങ്ങള്‍ക്ക് തരിയോടിന്റെ കരുതല്‍,സ്‌നേഹതീരം വയോജന ക്ലബ്ബ് ആരംഭിച്ചു
കാവുംമന്ദം: ഒരായുഷ്‌ക്കാലം കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ച മുതിര്‍ന്ന പൗരന്മാര്‍, വാര്‍ദ്ധക്യകാലത്ത് അവര്‍ നേരിടുന്ന ഒറ്റപ്പെടലിന്റെയും വിരസതയുടെയും പകലുകള്‍ സജീവമാക്കുന്നതിന് വേണ്ടി തരിയോട് പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ സ്‌നേഹതീരം എന്ന പേരില്‍ വയോജന ക്ലബ്ബ് ആരംഭിച്ചു.ബസ്റ്റാന്‍ഡ് കോമ്പൗണ്ടിനുള്ളില്‍ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തില്‍ ആരംഭിച്ച വയോജന ക്ലബ്ബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷനായി.
പകല്‍ സമയങ്ങളില്‍ ഇവിടെ വന്ന് സൗഹൃദം പങ്കിടാനും കളികളും കാര്യങ്ങളുമായി ഒത്തുകൂടാനും പുസ്തകങ്ങളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാനും സ്‌നേഹതീരത്തില്‍ അവസരം ഒരുക്കിയിട്ടുണ്ട്. വയോജന ക്ഷേമ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ചര്‍ച്ച വേദിയായി കൂടി ഈ സ്ഥാപനം മാറുകയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് വിരമിച്ചവര്‍, വിരമിച്ച സൈനികര്‍, ശാരീരിക അവശതകള്‍ കൊണ്ട് കാര്‍ഷിക മേഖലകളില്‍ നിന്നും മറ്റു തൊഴിലുകളില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ അടക്കമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സ്ഥാപനം വലിയ ആശ്വാസമാകും. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നത് വയോജനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഒരു കമ്മിറ്റിയാണ് എന്നത് കൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും ഈ കൂട്ടായ്മ വലിയ കരുത്താവും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്‍, ഡോ. ലത, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ എം എ നഹ്ഷാന, ബഷീര്‍ പുള്ളാട്ട്, കെ ടി വിനോദന്‍ മാസ്റ്റര്‍, എന്‍ കെ അപ്പുക്കുട്ടി നായര്‍, കെ ജി പുരുഷോത്തമന്‍ മാസ്റ്റര്‍, കെ ഹസ്സന്‍, തങ്കച്ചന്‍ ആന്റണി, പി കെ അബ്ദുറഹിമാന്‍, അബൂബക്കര്‍ സിദ്ദീഖ്, ബേബി മുത്തെടത്ത്, ജോണി പുഴക്കല്‍, സി ടി നളിനാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എന്‍ജി ജിഷ നന്ദിയും പറഞ്ഞു.





Leave a Reply