വയനാട് ജില്ലാ പോലീസ് കായികമേള: ഉദ്ഘാടനം ഇന്ന്
കൽപ്പറ്റ: വയനാട് ജില്ലാ പോലീസിന്റെ 2025 വർഷത്തെ കായികമേള ഇന്നും നാളെയും കൽപ്പറ്റ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീന മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടനത്തിനോടനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ സബ് ഡിവിഷൻ ടീമുകളും, ഡി.ച്ച്.ക്യൂവും സ്‌പെഷ്യൽ യൂണിറ്റും അണിനിരക്കും. ഡി.ച്ച്.ക്യൂ വും ബത്തേരി സബ് ഡിവിഷനും തമ്മിലുള്ള ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരവും നടക്കും.
നാളെ രാവിലെ മുതൽ അത്‌ലറ്റിക് മത്സരങ്ങൾ ആരംഭിക്കും. സമാപന സമ്മേളനം വൈകിട്ട് ജില്ലാ കലക്ടർ ഡോ. മേഘശ്രീ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.
കായിക മേളയുടെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഡി.ച്ച്.ക്യൂവും, വോളിബോൾ മത്സരത്തിൽ മാനന്തവാടി സബ് ഡിവിഷനും ചാമ്പ്യന്മാരായി. ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്ഡിവിഷനിലെ റാഷിദും ഡബിൾസ് മത്സരത്തിൽ സ്‌പെഷ്യൽ യൂനിറ്റിലെ സജീവൻ- നെതിൽ സഖ്യവും ചാമ്പ്യന്മാരായി.





Leave a Reply