പോലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു
കല്ലൂരില്‍ വെച്ച് ഉടമയെയും ഡ്രൈവറെയും ആക്രമിച്ച് വാഹനം തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രതി തൃശൂര്‍ കൈപ്പമംഗലം തട്ടാരത്ത് വീട്ടില്‍ സുഹാസ് എന്ന അപ്പു (40) ആണ് രക്ഷപ്പെട്ടത്.ഇയാളെ ബത്തേരി പോലീസ് തൃശൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്ന വഴി കോഴിക്കോട് കോവൂരില്‍ വെച്ച് വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം പൊലിസ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.





Leave a Reply