May 3, 2026

ലഹരി വിരുദ്ധ റാലി നടത്തി

0
site-psd-177
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍: സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. കേരളത്തിലുള്ള എല്ലാ സെവന്‍ത് ഡേ സഭകളിലെ 20 ഓളം സ്‌കുളുകളില്‍ എല്ലാ വര്‍ഷവും ലഹരിവര്‍ജന പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായാണ് പരിപാടി. അമ്പലവയല്‍ കെ.വി.കെ പരിസരത്ത് നിന്ന് ആരംഭിച്ച റാലി അമ്പലവയല്‍ എസ്ഐ വി.ജി സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു.റാലിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് സ്‌കൂളില്‍ ലഹരിവര്‍ജ്ജന പരിപാടികളും സംഘടിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ വിന്‍സെന്റ് ജോസഫ് അദ്ധ്യക്ഷനായി.അമ്പലവയല്‍ സബ് ഇന്‍സ്പെക്ടര്‍ വി.ജെ എല്‍ദോ മുഖ്യ പ്രഭാഷണം നടത്തി.പി ടി എ പ്രസിഡണ്ട് വി.ടി സാബു, റുബിന, ഷിനു, വി.ജെ മിനി എന്നിവര്‍ നേതൃത്വം നല്‍കി

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *