May 3, 2026

സര്‍വ്വജന വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തില്‍ മെഡല്‍ തിളക്കം

0
site-psd-187
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ബത്തേരി ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കായിക രംഗത്ത് ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് സ്‌കൂളിനും വയനാട് ജില്ലക്കും അഭിമാനമായി. മുഹമ്മദ് ഹൈസാന്‍, സങ്കീര്‍ത്ത് എന്നിവരാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയത്.പഞ്ചാബില്‍ നടന്ന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള ടീമില്‍ കളിച്ച് മുഹമ്മദ് ഹൈസാന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.നാഗാലാന്‍ഡില്‍ നടന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ തയ്‌കൊണ്ടോയില്‍ 21 കിലോ വിഭാഗത്തില്‍ മത്സരിച്ച സങ്കീര്‍ത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി വെങ്കല മെഡല്‍ നേടി.

ഇവരെക്കൂടാതെ, സംസ്ഥാന ഇന്‍ക്ലൂസീവ് സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുത്ത വിജയ് രാജും, തയ്‌കൊണ്ടോ സംസ്ഥാന തലം വരെ എത്തിയ റസ്ലയും സര്‍വജനയുടെ അഭിമാന താരങ്ങളായി.കായിക രംഗത്ത് ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് അനുമോദിച്ചു. അധ്യാപക രക്ഷാകര്‍ത്തൃ സമിതി ഉപഹാരങ്ങള്‍ കൈമാറി.കലാകായിക രംഗത്ത് സര്‍വ്വജന സ്‌കൂളിന്റെ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായി വിദ്യാര്‍ത്ഥികളുടെ ഈ നേട്ടങ്ങള്‍ മാറി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *