ശാസ്ത്ര മേളയില്‍ മുഹമ്മദ് അന്‍സിഫ് ഉസ്മാനും മുഹമ്മദ് സാബിത്തുംമികച്ച വിജയം നേടി
കണിയാമ്പറ്റ : പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയില്‍ വര്‍ക്കിങ് മോഡലില്‍ എ ഗ്രേഡ് നേടി കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അന്‍സിഫ് ഉസ്മാനും മുഹമ്മദ് സാബിത്തും. വനത്തിനുള്ളില്‍ കഴിയുന്നവര്‍ക്ക് വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും ഉരുള്‍ പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സെന്‍സര്‍ സഹായത്തോടെ സുരക്ഷാ കവചം ഒരുക്കിയാണ് ഇരുവരും എ ഗ്രേഡ് നേടിയത്.





Leave a Reply