May 6, 2026

പെന്‍ഷന്‍ ഭവന്‍ സ്ഥാപിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ്

0
site-psd-225
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : അധ്യാപകര്‍ക്ക് അധ്യാപക ഭവനും, ജീവനക്കാര്‍ക്ക് എന്‍.ജി.ഒ. ക്വാട്ടേഴ്‌സും പണിതതുപോലെ പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ ജില്ലയില്‍ പെന്‍ഷന്‍ ഭവന്‍ നിര്‍മിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ എസ് പി എല്‍) ആവശ്യപ്പെട്ടു.കെ.എസ്.പി.എല്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.എ.അബ്ദുല്‍ റസാക്ക് മാസ്റ്റര്‍ (പ്രസിഡന്റ്),കെ കെ .അബ്ദുല്‍ കരീം മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി) പി സുബൈര്‍ (ട്രഷറര്‍).എം ഹമീദ് കാക്കവയല്‍ , പി പി മുഹമ്മദ്, കല്‍പറ്റ എ സി മമ്മൂട്ടി തരുവണ (വൈസ് പ്രസിഡന്റുമാര്‍) ഇബ്രാഹിം പള്ളിയാല്‍, ഹംസ ഇസ്മായില്‍, ഷംസുദ്ദീന്‍ മീനങ്ങാടി (സെക്രട്ടറിമാര്‍) അഹമ്മദ് മാസ്റ്റര്‍, പി ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, അബു ഗൂസലായി, കെ മുഹമ്മദ് ഷാ മാസ്റ്റര്‍ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും കൗണ്‍സില്‍ തിരഞ്ഞെടുത്തു.

2019 ലെ പെന്‍ഷന്‍ തുകയാണിപ്പോഴും വാങ്ങുന്നത്. 6 വര്‍ഷവും 6 മാസവും പിന്നിട്ടിട്ടും ശമ്പള വേതന പരിഷ്‌കരണ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. മെഡിസെപ്പിലൂടെ 810 രൂപ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്കായി മാസം തോറും പിടിച്ചെടുക്കുകയാണ്. 2019 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി വിതരണം ചെയ്യുമെന്ന് ഉറപ്പു നല്‍കിയെങ്കിലും അനുവദിച്ചിട്ടില്ല. 5 ഗഡുക്കളിലായി 13 ശതമാനം അര്‍ഹതപ്പെട്ട ക്ഷാമബത്ത കുടിശികയാണ്. 2023 ജനുവരിയിലെ ഡി.എ. 4 ശതമാനമാണ് 2025 നവംബറില്‍ അനുവദിച്ചത്. മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കാതെയും, പെന്‍ഷന്‍കാരോട് കാണിക്കുന്ന അവഗണനക്കെതിരെയും യോഗം അപലപിച്ചു.

ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് എ.അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളിയാല്‍, എ സി മമ്മൂട്ടി ,ഹംസ ഇസ്മാലി, കെ അബ്ദുല്ല ,സി ബഷീര്‍ , കെ.അഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കരീം മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പി സുബൈര്‍ നന്ദിയും പറഞ്ഞു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *