May 2, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ജൂനിയർ ഹാൻഡ്‌ബോൾ ടീമിനുള്ള സെലക്ഷൻ നവംബർ 15ന്

 

ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ ജൂനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ സെലക്ഷൻ നവംബർ 15ന് വൈകിട്ട് മൂന്നിന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി 1ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ജനനതീയതി തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടതാണ്. സെലക്ഷനിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾ നവംബർ 21, 22, 23 തീയതികളിൽ കൊല്ലം ജില്ലയിൽ നടക്കാനിരിക്കുന്ന 50-മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടും. ഫോൺ: 9496209688,8075134157

 

കണ്ടന്റ് റൈറ്റിങ് കോഴ്സ് പ്രവേശനം ആരംഭിച്ചു

 

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കണ്ടന്റ് റൈറ്റിങ് കോഴ്സിൽ പ്രവേശനം ആരംഭിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 5085 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669, 7306159442

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *