പുല്‍പ്പള്ളി സി.എച്ച്.സി.യില്‍ സംയുക്ത പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
പുല്‍പ്പള്ളി :ഡോ. ജിതിന്‍ രാജ് എതിരെ നടന്ന അധാര്‍മ്മികമായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ, ഐ.എം.എ.യും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് പുല്‍പ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തില്‍ സംയുക്ത പ്രതിഷേധ ധര്‍ണ .
പുല്‍പള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതല്‍ പുല്‍പള്ളി ടൗണ്‍ വരെ പ്രതിഷേധ ജാഥയും നടത്തി.കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.ഡോ. ജിതിന്‍ രാജ് നേരിട്ട അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ച്ചയായ ആശുപത്രി അക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തതില്‍ ആക്ഷേപം ഉന്നയിച്ചു.
ധര്‍ണയുടെ ഉദ്ഘാടന പ്രസംഗം സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകരന്‍ നിര്‍വഹിച്ചു.ഐ.എം.എ. സംസ്ഥാന ഘടക ഭാരവാഹി ഡോ. സണ്ണി ജോര്‍ജ്, കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. നിമ്മി ഇ ജെ, ജില്ലാ സെക്രട്ടറി ഡോ. ബബി എന്‍ എച്, ജില്ല വൈസ് പ്രസിഡന്റ് ഡോ മൃദുലാല്‍ എ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഷീബ വര്‍ഗീസ്, ശ്രീമതി ജ്യോതി എന്നിവര്‍ പ്രസംഗിച്ചു.പി ആര്‍ ഒ ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ്, കെ ജി എം ഒ എ ജില്ല കമ്മിറ്റി അംഗം ഡോ അപര്‍ണ എന്നിവര്‍ ജാഥ ക്ക് നേതൃത്വം നല്‍കി.ആശുപത്രി അക്രമങ്ങള്‍ക്കെതിരെ കെ.ജി.എം.ഒ.എ. ഇപ്പോള്‍”ജീവന്‍രക്ഷ സമരം” നടത്തിവരികയാണെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അടിയന്തിരമാണെന്നും യോഗം ആവശ്യപ്പെട്ടു.





Leave a Reply