May 6, 2026

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ്:വിജയികളെ അനുമോദിച്ചു

0
site-psd--237
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : മാനന്തവാടിയില്‍ നടന്ന ജില്ല സി.ബി.എസ്.ഇ സ്‌കൂള്‍സ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റില്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗത്തില്‍ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ടീം അംഗങ്ങളെ സ്‌കൂള്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ അനുമോദിച്ചു.കാറ്റഗറി മൂന്നില്‍ ഒന്നാം സ്ഥാനവും രണ്ടാം കാറ്റഗറിയില്‍ സെക്കന്റ് റണ്ണറപ്പും കിഡ്ഡീസ് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണറപ്പും കാറ്റഗറി ഒന്നില്‍ നാലാം സ്ഥാനവും നേടിയാണ് ഐഡിയല്‍ സ്‌കൂള്‍ ജേതാക്കളായത്.ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യവും സാഹിത്യാഭിരുചിയും മാറ്റുരക്കുന്ന വിവിധ മത്സര ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ കഴിവു തെളിയിച്ചത്.

ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഫെസ്റ്റില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും അധ്യാപകരെയും മാനേജ്‌മെന്റ് കമ്മറ്റിയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു.
മാനേജര്‍ സി കെ സമീര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ കെ അബ്ദുറഹ്‌മാന്‍, വി മുഹമ്മദ് ശരീഫ്, വി കെ റഫീഖ്, പ്രിന്‍സിപ്പല്‍ ജാസ്. എം എ, വൈസ് പ്രിന്‍സിപ്പല്‍ ഒ. അഷ്റഫ്, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായ എല്‍. അജിത, ബിന്‍സി റ്റി ബാബു, ചിപ്പി കുര്യന്‍, എസ്. എം ഉന്നതി, ഹുസ്‌ന അബ്ദുല്‍ കരീം, അഞ്ജന മേനോന്‍ കോര്‍ഡിനേറ്റര്‍മാരായ ബി. ശ്രുതി, റനീഷ മുനീര്‍, സബീന സകരിയ എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *