തദ്ദേശ തെരഞ്ഞെടുപ്പ്: എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
റിപ്പണ്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂപ്പൈനാട് പഞ്ചായത്തില്‍ എഎപിയിലെ രണ്ടു പേര്‍ മത്സരിക്കും. 13-ാം വാര്‍ഡില്‍(വാളത്തൂര്‍)യുസഫ് നടുത്തൊടിയും ആറാം വാര്‍ഡില്‍(ആപ്പാളം)എം.പി. നജ്മുദ്ദീനുമാണ് പാര്‍ട്ടി ടിക്കറ്റില്‍ ജനവിധി തേടുക. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ അരപ്പറ്റ ഡിവിഷനില്‍ ഷെറീന, ജില്ലാ പഞ്ചായത്തിലെ തോമാട്ടുചാല്‍ ഡിവിഷനില്‍ സല്‍മാന്‍ എന്‍. റിപ്പണ്‍ എന്നിവരും എഎപി സ്ഥാനാര്‍ഥികളാകും.
നെല്ലാറച്ചാല്‍, തോമാട്ടുചാല്‍ ബ്ലോക്ക് ഡിവിഷനുകളും മൂപ്പൈനാട് പഞ്ചായത്തും ചേരുന്നതാണ് തോമാട്ടുചാല്‍ ജില്ലാ ഡിവിഷന്‍.
ആം ആദ്മി പാര്‍ട്ടി മൂപ്പൈനാട് പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ പറഞ്ഞു. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ എഎപി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.





Leave a Reply