May 3, 2026

കായികതാരങ്ങളെ അനുമോദിച്ചു

0
site-psd-257
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റ്, സ്‌കൂള്‍ ഒളിംമ്പിക്സ് വിജയികള്‍, സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയില്‍ ചാമ്പ്യന്‍മാരായ ജില്ലാ ടീം അംഗങ്ങള്‍, സൗത്ത് ഏഷ്യന്‍ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ റിംല ടീം അംഗം എഡ്വിന്‍ മാത്യു, കായിക പരിശീലകരായ ഷിജിന്‍ തിരൂര്‍, കെ.വി. സജി, ടി. താലിബ്, ആര്‍.എസ്. മിഥുന്‍, പി.വി. ബിബിനേഷ്, വി. സത്യന്‍, സിജോ ജോണി, എം. ജ്യോതികുമാര്‍ എന്നിവരെ വയനാട് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുമോദനയോഗം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. സി.പി. സജി ചങ്ങനാമഠത്തില്‍ അധ്യക്ഷനായി.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് മുഖ്യാതിഥിയായി. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി. വിജയി, ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍, അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, പി.കെ. അയൂബ്, എ.ഡി. ജോണ്‍, സജീഷ് മാത്യു, സുനില്‍ പുല്‍പ്പള്ളി, വി.വി. യോയാക്കി, ബിജു പീറ്റര്‍, എം.ജെ. ചന്ദ്രദാസ്, സ്റ്റീഫന്‍ താളൂര്‍, ദേവസ്യ പള്ളിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *