ജില്ലയിലെ പ്രധാന അറിയിപ്പുകൾ
അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി
കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍ സെന്ററില്‍ സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്കായി നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ജില്ലയില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in ല്‍ ലഭിക്കും. ഫോണ്‍ :04936 202668
സൗജന്യ ബേക്കറി നിര്‍മ്മാണത്തില്‍ പരിശീലനം
ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് പുത്തൂര്‍വയല്‍ എസ്.ബി.ഐ ആര്‍സെറ്റിയില്‍ നവംബര്‍ 17 ന് ആരംഭിക്കുന്ന സൗജന്യ കേക്ക്- ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് 18 നും 50 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 7012992238, 8590762300.





Leave a Reply