പാലേരിയില്‍ കോണ്‍ഗ്രസില്‍ ഭിന്നത; സ്ഥാനാര്‍ത്ഥിയായ മണ്ഡലം പ്രസിഡന്റിനെതിരെ ബ്ലോക്ക് ജന.സെക്രട്ടറി സ്വതന്ത്രനായി മത്സരിക്കും
മാനന്തവാടി :തൊണ്ടർനാട് പഞ്ചായത്ത് നാലാം വാർഡായ പാലേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് രംഗത്ത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും സ്ഥാനാർത്ഥിയുമായ പ്രമോദ് മാഷ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും, പനമരം ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറിയുമായ ബൈജു പുത്തൻപുരക്കലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയത്. സ്ഥാനാർത്ഥി നിർണയത്തിലെ മുൻ ധാരണകളെല്ലാം കാറ്റിൽ പറത്തി ചിലരുടെ വ്യക്തിതാൽപര്യത്തിനായി മാത്രം പാർട്ടിയെ ഉപയോഗിച്ചതിലുള്ള വിയോജിപ്പ് മൂലമാണ് താൻ മത്സര രംഗത്തേക്ക് വന്നതെന്ന് ബൈജു മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എം എൽ എ ഐ സി ബാലകൃഷ്ണൻ, ഡി സി സി സെക്രട്ടറി പ്രദീപൻ മാസ്റ്റർ എന്നിവരടങ്ങുന്ന കോക്കസ് ഏകപക്ഷീയമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതായും, മുഴുവൻ ജനാധിപത്യ വിശ്വാസികളും തന്നെ പിൻതുണക്കണമെന്നും ബൈജു പുത്തൻപുരക്കൽ അഭ്യർത്ഥിച്ചു. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പാർട്ടികൾ നടത്തിയ നിരവധി സമരമുഖങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന തന്നെ പാർട്ടിയിലെ ചിലർ അവഗണിച്ചതിൽ അതിയായ വേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





Leave a Reply