എടവക ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
എടവക:ബി.ജെ.പി ജില്ലാ നേതൃത്വം പരിശോധിച്ചനുമതി നല്കിയ സ്ഥാനാര്‍ത്ഥി പട്ടിക പനമരം മണ്ഡലം പ്രസിഡണ്ട് ജിതിന് ഭാനു പ്രഖ്യാപിച്ചു.സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്വെന്ഷന് ബി.ജെ.പി.പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് പുനത്തില്‍ രാജന് ഉദ്ഘാടനം ചെയ്തു.വികസിത കേരളം എന്ന മുദ്രാ വാക്യത്തിന്റെ ഭാഗമായി വികസിത എടവക പഞ്ചായത്ത് യാഥാര്‍ത്ഥ്യമാക്കാനും അഴിമതിയില്ലാത്ത ഭരണത്തിനും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കാനും ഇടതു വലത് രാഷ്ട്രീയത്തിന്റെ കാപട്യത്തില്‍ കുടുങ്ങാതിരിക്കാനും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് പഞ്ചായത്തിന്റെ ഭരണം ബിജെ.പിക്ക് നല്‍കണമെന്നും
പുനത്തില്‍ രാജന് പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ രാധാകൃഷ്ണന് അദ്ധ്യക്ഷനായി.മണ്ഡലം പ്രസിഡണ്ട് ജീതിന് ബാനു, സംസ്ഥാന കൗണ്‍സിലര്‍ ജോര്‍ജ് മാസ്റ്റര്‍ കല്ലോടി, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഖില്‍ പ്രേം സി, നൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് അമൃത് രാജ് ജോര്‍ജ് , വിജയന് മങ്കൊല്ലി, സുരേഷ് പെരിഞ്ചോല , ചന്ദ്രന് ചായിമ്മല്‍, ശ്രീജ ജയദാസന്‍, മല്ലിക സുരേഷ്, പുരുഷു മൂളിത്തോട്, തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply