May 23, 2026

റോഡപകടം: ഹെയര്‍പിന്‍ വളവുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് അടിയന്തിര നടപടികള്‍ ഉണ്ടാക്കണം: റാഫ്

0
site-psd-453
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഇടതടവില്ലാത്ത വാഹന ഗതാഗത കൊണ്ട് ശ്രദ്ധേയമാണ് അടിവാരം മുതല്‍ വൈത്തിരി വരെയുള്ള റോഡ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നൂറുകണക്കിന്ന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് ഒമ്പത് ഹെയര്‍പിന്‍ വളവുകളെ കൊണ്ട് താമരശ്ശേരി ചുരം റോഡിലെ ഗതാഗത കുരുക്ക് കുപ്രസിദ്ധമാണ്.ഡ്രൈനേജ് ഭാഗങ്ങളില്‍ സ്ലാബിടുകയും വീതി കുറഞ്ഞ റോഡിലെ കുണ്ടും കുഴിയും അടിയന്തിരമായി അറ്റകുറ്റ പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം വയനാട് ജില്ല , ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസും ജനറല്‍ സെക്രട്ടറി സജി മണ്ഡലത്തിലും സര്‍ക്കാരിന്നും ജില്ലാ ഭരണാധികാരികള്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വീതി കുറഞ്ഞ റോഡില്‍ സ്ലാബില്ലാത്ത ഡ്രൈനേജും, അടുത്തിടെ രൂപപ്പെട്ടു വരുന്ന റോഡിലെ കുണ്ടും കുഴിയും മഴക്കാലത്തോടെ ഗര്‍ത്തങ്ങളായി മാറിക്കഴിഞ്ഞു.ടൂറിസ്റ്റുകള്‍, സ്ഥിര യാത്രക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ യാത്രക്കാരുമായി പോകുന്ന ബസ്സുകള്‍ക്ക് പുറമേ ചരക്ക് വാഹനങ്ങളും ചെറുകിട സ്വകാര്യ വാഹനങ്ങളും ടൂവീലറുകളുമടക്കമുള്ള മറ്റു വാഹനങ്ങളും കൊണ്ട് എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥ കൂടിയാണ് നിലവിലുള്ളത്. ഇതിനൊരു പരിഹാരം എന്നുള്ള നിലയില്‍ വൈത്തിരി മരുതിലാവ് ചിപ്പിലിത്തോട് റോഡിന്റെ നിര്‍മ്മാണത്തിനായുള്ള പൊതുജനാവശ്യം ഇപ്പോഴും നിലനില്‍ക്കുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ അപകടത്തില്‍പ്പെട്ടു കൊണ്ടിരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *