May 6, 2026

ജില്ലാതല അസ്മിത അത്ലറ്റിക്‌സ് ലീഗ് സംഘടിപ്പിച്ചു

0
site-psd-482
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പെണ്‍കുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടര്‍ 14, അണ്ടര്‍ 16, വയസ്സുകള്‍ ഉള്ള പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജില്ലാതല അസ്മിത അത്ലറ്റിക്‌സ് ലീഗ് മുണ്ടേരിയില്‍ സംഘടിപ്പിച്ചു. അസി. എക്‌സൈസ് കമ്മിഷണര്‍ സജിത് ചന്ദ്രന്‍ സമ്മാന വിതരണം നടത്തി.

എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ല കോഡിനേറ്റര്‍ എന്‍.സി.സജിത്കുമാര്‍ അച്ചൂരാനം,അത്ലറ്റിക് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് സജി ചങ്ങനാമഠം,വയനാട് ജില്ല അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ലൂക്ക ഫ്രാന്‍സിസ്,ട്രഷറര്‍ സജീഷ് മാത്യു പനക്കല്‍,വൈസ് പ്രസിഡന്റ് സി.ഡി.ചന്ദ്രദാസ്,വിജയ ടീച്ചര്‍,സ്റ്റേറ്റ് റഫറി ബിജു പീറ്റര്‍,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി എ.ഡി ജോണ്‍ മുതലായവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *